THRISSUR

മതനിരപേക്ഷതയെ എന്നും ഉയർത്തിപ്പിടിക്കും; മന്ത്രി വി.എൻ. വാസവൻ

– വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ പരിരക്ഷിച്ചു നിർത്തുന്നത് ഭരണമികവ്

– കേന്ദ്ര നയങ്ങൾ ശ്വാസം മുട്ടിക്കുന്നവ

മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റം ഇനിയും തുടരുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മണലൂർ നവകേരള സദസ്സിന്റെ ഭാഗമായി പാവറട്ടി സെൻ്റ് ജോസഫ് സ്കൂൾ മൈതാനിയിൽ ഒരുക്കിയ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വർഗീയ കലാപം ഇല്ലാത്ത നാടായി കഴിഞ്ഞ ഏഴു വർഷകാലയളവിൽ കേരളത്തെ പരിരക്ഷിച്ചു നിർത്താൻ കഴിഞ്ഞത് പിണറായി സർക്കാരിന്റെ ഭരണമികവമാണ്. മണിപ്പൂർ വിഷയത്തിൽ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാനാവില്ല. മതനിരപേക്ഷതയുടെ മഹത്തായ വീക്ഷണം ഉൾകൊണ്ടുള്ള മാതൃകാപ്രവർത്തനങ്ങളുടെ ഫലമാണ് വർഗീയ കലാപങ്ങളെ പുറത്ത് നിർത്താൻ കഴിയുന്നതിന് പിന്നിലുള്ള ഇച്ഛാശക്തിയെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ആളുകളെയും ചേർത്തു പിടിച്ച സർക്കാരാണിത്. നിപ്പയും പ്രളയവും കോവിഡും കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ മാതൃകാ പരമായ ഏകോപനവും നേതൃത്വവുമാണ് ഉണ്ടായത്. പ്രതിസന്ധികളിൽ തളരാതെ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടപ്പിലാക്കിയത് മന്ത്രി പറഞ്ഞു.

4 ലക്ഷത്തോളം ആളുകൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതും സാമൂഹ്യ ക്ഷേമ പെൻഷൻ 1600 ആക്കി മാറ്റിയതും ഭരണമികവാണ്. ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കുമ്പോൾ പ്രകടന പത്രികയിൽ പറഞ്ഞ എല്ലാം തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതും സർക്കാരിൻ്റെ ഭരണനേട്ടമാണ്. വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ് ലൈൻ, കൂടംകുളം പദ്ധതി, കൊച്ചി മെട്രോ, വാട്ടർ മെട്രോ, 2025 ഓടെ യാഥാർത്ഥ്യമാകുന്ന മലയോര – തീരദേശ ഹൈവേകൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, തുടങ്ങി

നിരവധിയായ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തി സമാനകളില്ലാത്ത കാൽവെയ്പ്പാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിൻ്റെ നയങ്ങൾ പലതും കേരളത്തിൻ്റെ വികസനത്തെയും ക്ഷേമപ്രർത്തനങ്ങളെയും ശ്വാസം മുട്ടിക്കുന്നതാണ്. അർഹതപ്പെട്ട പലതും നിഷേധിക്കുന്നു. വിഹിതങ്ങൾ വെട്ടി കുറയ്ക്കുന്നു. അപലപനീയമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.

ആഗോളതലത്തിൽ കേരളത്തെ ഉയർത്തി കാണിക്കാൻ കേരളീയത്തിന് സാധിച്ചതായും ദേശീയതലത്തിൽ ബദലായി കേരളം വളർന്നു വരുന്ന മാതൃകപരമായ മുന്നേറ്റമാണ് കാണാൻ കഴിയുന്നതെന്നും മന്ത്രി വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close