THRISSUR

അറിയിപ്പ്

സപ്ലൈകോയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തി സാധാരണക്കാരുടെ ബജറ്റിനെ എക്കാലത്തും താങ്ങി നിര്‍ത്തുന്ന സപ്ലൈകോയുടെ ക്രിസ്മസ് ന്യൂ ഇയര്‍ തൃശ്ശൂര്‍ ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യുന്നതുമായ് ബന്ധപ്പെട്ടുള്ള ചടങ്ങില്‍ നിന്നും തൃശ്ശൂര്‍ എംഎല്‍എയും മേയറും ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങി പോയതല്ല മറിച്ച് ഫെയറിലേയ്ക്ക് കൂടുതല്‍ സബ്സിഡി സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായതെന്ന് കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ അറിയിച്ചു. 

സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം വിതരണക്കാര്‍ക്ക് നല്‍കാനുള്ള തുക കുടിശ്ശികയായതിനാലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ ആയിട്ടും വിതരണക്കാര്‍ സബ്സിഡി സാധനങ്ങള്‍ ഫെയര്‍ ഉദ്ഘാടനത്തിനു മുന്‍പ് എത്തിക്കാതിരുന്നത്. വിതരണക്കാര്‍ക്ക് കുടിശ്ശിക തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സപ്ലൈകോ സ്വീകരിച്ചു തുടങ്ങിയതിനാല്‍ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറിലേയ്ക്ക് സാധനങ്ങള്‍ തടസ്സം കൂടാതെ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് സപ്ലൈകോ മേഖലാ മാനേജര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close