THRISSUR

അംബേദ്കര്‍ ഗ്രാമം പദ്ധതി; ആലോചന യോഗം ചേര്‍ന്നു

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ തെരഞ്ഞെടുത്ത കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊള്ളന്നൂര്‍ പട്ടികജാതി കോളനി വികസനങ്ങള്‍ക്കായുള്ള പ്രാഥമിക ആലോചനായോഗം ചേര്‍ന്നു. വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി അധ്യക്ഷയായി. പദ്ധതി തുക വിനിയോഗിച്ച് നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങള്‍, പൊതു ആവശ്യങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

യോഗത്തില്‍ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിന്‍, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിന്റി ഷിജു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ടി ഡി സിനി, സീനിയര്‍ ക്ലര്‍ക്ക് പി വി രമ്യ കൃഷ്ണ, അക്രഡിറ്റഡ് എന്‍ജിനീയര്‍ അശ്വനി അപ്പുക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍ യു വി വിനീഷ്, എസ് സി പ്രമോട്ടര്‍ സഞ്ചയ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close