THRISSUR

ഒല്ലൂര്‍ നവ കേരള സദസ്സ്; വനിതാ വാഹന റാലി നടത്തി

ഒല്ലൂര്‍ നവ കേരള സദസ്സിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ വനിതാ വാഹന റാലി സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നും പട്ടിക്കാട് സെന്റര്‍ വരെയായിരുന്നു വാഹന റാലി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 50 ഓളം കുടുംബശ്രീ വനിതകളുടെ സ്‌കൂട്ടര്‍ റാലിയായിരുന്നു നടന്നത്. യുവജന ക്ഷേമ ബോര്‍ഡ് കോഡിനേറ്റര്‍ ശരത് പ്രസാദ് സമാപന റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സുബൈദ അബൂബക്കര്‍, കെ.വി. അനിത, ഇ.ടി. ജലജന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഉഷ മോഹന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close