THRISSUR

നവ കേരള സദസ്സ്; കയ്പമംഗലം മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കയ്പമംഗലം നിയോജമണ്ഡലത്തിൽ ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുള്ള വിവിധ സംഘാടക സമിതിയുടെ അവലോകന യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു.

ശാന്തിപുരം പി.എ. സെയ്ദ് മുഹമ്മദ് സ്മാരക ലൈബ്രറി ആന്റ് സ്റ്റുഡന്റ്സ് റിസർച്ച് കേന്ദ്രത്തിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജുള അരുണൻ, സുഗത ശശിധരൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.പി. രാജൻ, വിനിത മോഹൻദാസ്, നിഷ അജിതൻ, എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ അയൂബ്, ദേവിക ദാസൻ, കൊടുങ്ങല്ലൂർ താഹസിൽദാർ കെ. രേവ, കൊടുങ്ങല്ലൂർ ഡി വൈ.എസ്.പി സലീഷ് എൻ. ശങ്കർ, ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ, മതിലകം എസ്.എച്ച്.ഒ ഷാജി എം.കെ, കോസ്റ്റൽപോലീസ് എസ്.എച്ച്.ഒ ബിനു സി, ജോയിന്റ് ആർ.ടി.ഒ ജോയ്‌സൺ ഇ.ജെ, അസ്മാബി കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജു, താലൂക്ക് വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close