THRISSUR

ഝാർഖണ്ഡ് പഠന സംഘം എളവള്ളി സന്ദർശിച്ചു

എളവള്ളി ഗ്രാമപഞ്ചായത്തിലെ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ പഠിക്കാൻ ഝാർഖണ്ഡ് പഠനസംഘം ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് (കില) യുടെ നേതൃത്വത്തിലാണ് പഠന സംഘമെത്തിയത്. ഗ്രാമപഞ്ചായത്തിലെ അവാർഡ് ലഭ്യതയ്ക്ക് അനുകൂലമായ വികസന പ്രവർത്തനങ്ങളും മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയായ പദ്ധതികളും പഠനസംഘം വിലയിരുത്തി.

പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികൾ, ഗ്യാസ് ക്രമറ്റോറിയം, ഗ്രാമവണ്ടി, ഇന്ദ്രാംചിറ ജല സംരക്ഷണം, കുളവെട്ടി മര സംരക്ഷണം, സമഗ്ര വിദ്യാഭ്യാസ പദ്ധതി, തണ്ണീർകുടം പദ്ധതി, ഇ – മുറ്റം ഡിജിറ്റൽ സാക്ഷരത, മാതൃകാ തെരുവ് വിളക്ക് പരിപാലന പദ്ധതി, ബഡ്സ് സ്കൂൾ, മണച്ചാൽ ചിൽഡ്രൻസ് പാർക്ക് ആന്റ് കയാക്കിംഗ്, കുളങ്ങളുടെ നവീകരണം, ലൈഫ് സ്ഥലം വാങ്ങൽ എന്നീ പദ്ധതികളെ സംബന്ധിച്ച് ചർച്ചകളും നടത്തി.

ഝാർഖണ്ഡിലെ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണർമാരായ ദിനേശ് കുമാർ യാദവ്, റിട്ടൂരാജ്, മനീഷ് കുമാർ, സ്മിത ടോപ്പോ, പ്രഭാത് ബർഡിയർ, ഐ.എസ്.ഒ ജില്ലാ കോർഡിനേറ്റർ കെ.എം. ശരണ്യ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, സ്ഥിരം സമിതി ചെയർമാൻമാരായ കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, സെക്രട്ടറി തോമസ് അലിയാസ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി മാത്യു ആൻഡ്രൂസ് എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close