THRISSUR

നവകേരള സദസ്സ്; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത്തല സംഘാടക സമിതികൾ രൂപീകരിച്ചത്. മുരിയാട്, കാറളം, പടിയൂർ, പൂമംഗലം എന്നീ പഞ്ചായത്തുകളിലാണ് സംഘാടകസമിതികൾക്ക് രൂപം നൽകിയത്.

പഞ്ചായത്ത് പ്രസിഡണ്ടുമാർ ചെയർമാനായും സെക്രട്ടറിമാർ കൺവീനറായുമുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. 501 അംഗ സൗഹൃദ സംഘത്തിന് ഓരോ പഞ്ചായത്തിലും രൂപം നൽകി. സാമൂഹ്യ സാംസ്കാരിക പ്രമുഖർ സംഘാടകസമിതി വൈസ് ചെയർമാൻമാരായി പ്രവർത്തിക്കും.

മുരിയാട് പൂവ്വശ്ശേരിക്കാവ് ഹൈന്ദവ സമാജം ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, ആർഡിഒ എം കെ ഷാജി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളിൽ നടത്തിയ പടിയൂർ പഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ആർ ഡി ഒ എം കെ ഷാജി, വൈസ് പ്രസിഡന്റ്, വിവിധ സാമൂഹ്യ സാംസ്കാരിക പ്രമുഖന്മാർ തുടങ്ങിയവർ പങ്കെടുത്തു.

കാറളം ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ സീമ പ്രേംരാജ്, ആർ ഡി ഒ എം കെ ഷാജി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അരിപ്പാലം ത്രീഡി എം ഹാളിൽ നടന്ന പൂമംഗലം പഞ്ചായത്ത് സംഘാടകസമിതി രൂപീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ സ് തമ്പി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ആർ ഡി ഒ എം കെ ഷാജി, വൈസ് പ്രസിഡന്റ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാട്ടൂർ, വേളൂക്കര, ആളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും ഇന്ന് (ഒക്ടോബർ 31) സംഘാടകസമിതി രൂപീകരണ യോഗം ചേരും. തുടർന്ന് സബ് കമ്മിറ്റികളുടെ യോഗവും ഉടനെ ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close