THRISSUR

അന്നമനട പഞ്ചായത്ത് മികച്ച മാതൃക; വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ

വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്നമനട പഞ്ചായത്ത് മികച്ച മാതൃകയാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ വയോ സേവന അവാര്‍ഡ് നേടിയ അന്നമനട പഞ്ചായത്തിന് നാടിന്റെ ആദരവും വയോജന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.വയോജനങ്ങള്‍ക്കായുള്ള സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫോണ്‍ പരിപാടിയിലൂടെയും എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുഖ്യാതിഥിയായി.അന്നമ്മനട വി എം ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, സിന്ധു ജയന്‍, ടി വി ഭാസ്‌കരന്‍, ടി കെ സതീശന്‍, ഒ സി രവി, വിന്‍സി ജോഷി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close