THRISSUR

വായ്പ കുടിശ്ശിക അദാലത്ത് 16 ന്

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പാലസ് റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ ഒക്ടോബര്‍ 16 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ വായ്പ കുടിശ്ശിക അദാലത്ത് നടത്തും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സിബിസി/ പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പ എടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണയായി കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇതിലൂടെ സൗകര്യമൊരുക്കും. ജില്ലയില്‍ നിന്നും അദാലത്തില്‍ പങ്കെടുക്കുന്ന വായ്പ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് പലിശ/ പിഴ പലിശ ഇനത്തില്‍ ഇളവുകള്‍ ലഭിക്കും. ഫോണ്‍: 0487 2338699.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close