THRISSUR

കുടിവെള്ള പ്രശ്നം; ഉന്നതതല യോഗം ചേർന്നു

കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നാഷണൽഹൈവേ നിർമ്മാണത്തിൽ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിൽ വാട്ടർ അതോറിറ്റിയുടേയും ഗ്രാമ പഞ്ചായത്തുകളുടേയും നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു.

 ഹൈവേയുടെ നിർമ്മാണത്തിൽ പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പിഡബ്ല്യുഡിയുടേയും വാട്ടർ അതോറിറ്റിയുടേയും എഞ്ചിനീയറിംഗ് വിങ്ങുകൾ പരിശോധിച്ച് വേണ്ട നടപടികൾ വേഗത്തിലാക്കും. ജലജീവൻ മിഷന്റെ പൈപ്പ് ലൈനുകൾ പൂർത്തിയാക്കേണ്ട പഞ്ചായത്തുകളിൽ എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കുവാനും തീരുമാനിച്ചു. 

പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി രാജൻ, നിഷ അജിതൻ, എം.എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.എസ് ചന്ദ്രബാബു എന്നിവരും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ ബാബു, ലിറ്റി ജോർജ്ജ്, ബിന്നി പോൾ  എഞ്ചിനീയർമാരായ പ്രജിത, ഹൈദ,  ഓവർസിയർമാരായ ഹസീന, സുധീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close