MalappuramPalakkadTHRISSUR

മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിമാരുടേയും നേതൃത്വത്തിൽ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ല മേഖലാതല അവലോകനയോഗം നടന്നു

വിവിധ വിഷയങ്ങൾ വിലയിരുത്തി

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത മേഖലാതല അവലോകനയോഗം തൃശൂര്‍ കിഴക്കേക്കോട്ട ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഹില്‍ ഹൈവേ പദ്ധതി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതികള്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, മാലിന്യമുക്തം കേരളം, ആര്‍ദ്രം മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, സ്മാര്‍ട്ട് അങ്കണവാടി എന്നീ വിഷയങ്ങള്‍ക്ക് പുറമേ ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കണ്ടെത്തിയ വിഷയങ്ങളും യോഗത്തില്‍ പരിഗണിച്ചു.

അതിദാരിദ്ര നിർമാർജ്ജന പദ്ധതി

അതിദരിദ്ര്യനിർമാർജന പദ്ധതിയിലൂടെ പാലക്കാട് ജില്ലയിൽ 6443 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും അതിൽ 5641 മൈക്രോപ്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. അതിദരിദ്രരിൽ ആരോഗ്യ ഇൻഷുറൻസ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ 13 സേവനാവകാശ രേഖകൾ ആവശ്യമുള്ളവരായി 2541 പേരെ കണ്ടെത്തുകയും അതിൽ 2056 പേർക്ക് രേഖകൾ ലഭ്യമാക്കിയതായി യോഗത്തിൽ അറിയിച്ചു. ബാക്കിയുള്ള 485 പേർക്ക് ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു.

മൈക്രോ പ്ലാനുകൾ പ്രകാരം ജില്ലയിൽ ഭക്ഷണം മാത്രം ആവശ്യമുള്ള 502 അതി ദരിദ്രകുടുംബങ്ങൾ ഉള്ളതായും ആരോഗ്യം മാത്രം ആവശ്യമുള്ള 1278 കുടുംബങ്ങളും വരുമാനം മാത്രം ആവശ്യമുള്ള 236 കുടുംബങ്ങളും വാസസ്ഥലം മാത്രം ആവശ്യമുള്ള 1083 കുടുംബങ്ങളും ഉണ്ട്. ഇവയെല്ലാം 2024 നവംബർ ഒന്നിന് പൂർത്തിയാക്കുകയും ഇവർക്കെല്ലാം അവശ്യ സൗകര്യങ്ങൾക്കൊപ്പം അവകാശ രേഖകൾ ആവശ്യമുള്ള മുഴുവൻ പേർക്കും ലഭ്യമാക്കുമെന്നും യോഗത്തിൽ അറിയിച്ചു.

ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സിനെ കണ്ടെത്തി പ്രവർത്തനം ഊർജ്ജിതമാക്കും: മന്ത്രി എം.ബി രാജേഷ്

പൊതുസ്ഥലത്തെ മാലിന്യനീക്കത്തിൽ ജില്ല നടത്തുന്നത് മികച്ച പ്രവർത്തനം

എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതോടൊപ്പം ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സിനെ കണ്ടെത്തി പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ പുരോഗതി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി വിലയിരുത്തുന്നതിനിടയിൽ മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

പൊതുസ്ഥലത്തെ മാലിന്യനീക്കത്തിൽ ജില്ല നടത്തുന്നത് മികച്ച പ്രവർത്തനമാണെന്നും എം.സി എഫ്. പ്രവർത്തനങ്ങൾ നടത്തുന്നതിൽ ജില്ല മുന്നിട്ടു നിൽക്കുന്നതായും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പാലക്കാട് ജില്ല 100 ശതമാനം പൂർത്തീകരണം നടത്തിയതായും സാനിറ്ററി നാപ്കിൻ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി തലത്തിൽ പറഞ്ഞു.

100 ശതമാനം ഉറവിട മാലിന്യ വേർതിരിവും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണവും ജനുവരിയിൽ 32 എണ്ണം ഉണ്ടായിരുന്നത് ആഗസ്റ്റിൽ അഞ്ചെണ്ണമായി. ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികൾ ജനുവരിയിൽ 273039 ആയിരുന്നത് ആഗസ്റ്റിൽ 281880 ആയി. പൊതുസ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ 523 എണ്ണം കണ്ടെത്തിയതിൽ 522 എണ്ണവും നീക്കം ചെയ്തു കഴിഞ്ഞു. ജലാശയങ്ങളിൽ ഒഴുകി നടക്കുന്ന അജൈവ മാലിന്യങ്ങൾ 26 എണ്ണം കണ്ടെത്തിയതിൽ 26 എണ്ണവും നീക്കം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി 224 കേസുകൾ രജിസ്റ്റർ ചെയ്തതായും 7,44,500 രൂപ പിഴ ചുമത്തിയതായും അതിലൂടെ 3,01,500 രൂപ സമാഹരിച്ചതായും യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിതലത്തിൽ അറിയിച്ചു.

ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ 1171 മിനി എം.സി.എഫും (പുതിയതായി 166) ആകെ എം.സി.എഫ് 105 ( പുതിയതായി 5), ആർ.ആർ.എഫ് 25 , ആകെ ഹരിത കർമസേന 2933( പുതിയതായി 202) എണ്ണവും ഉണ്ട്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായി ഒക്ടോബർ 2 മുതൽ തീവ്രക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

ജില്ലയിൽ എൻഫോഴ്സ്മെന്റ് ശക്തമാക്കുമെന്നും മാലിന്യം ഇടുന്നത് നിരീക്ഷിക്കാനായി രാത്രികാല പട്രോളിങ്ങിനായി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിൽ 252 പച്ചത്തുരുത്തുകൾ

ജില്ലയിൽ 107.015 ഏക്കറിൽ 252 പച്ചത്തുരുത്തുകൾ. തൃശ്ശൂർ, മലപ്പുറം ജില്ലകളെയപേക്ഷിച്ച് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ പാലക്കാട് ജില്ലയിലാണെന്ന് സെക്രട്ടറി തലയോഗത്തിൽ വിലയിരുത്തി. നിലവിൽ സംസ്ഥാനത്ത് 815.439 ഏക്കറിൽ 2698 പച്ചത്തുരുത്തുകളുണ്ട്. ജില്ലയിൽ 51 ഗ്രാമപഞ്ചായത്തുകളിൽ 50 ലും പശ്ചിമഘട്ട നീർച്ചാലുകളുടെ മാപ്പിംഗ് പൂർത്തിയാക്കുകയും രണ്ടാംഘട്ട നീർച്ചാൽ വീണ്ടെടുക്കൽ ആരംഭിക്കുന്നതായും വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു. ജില്ലയിൽ 23 ജലഗുണനിലവാര നിർണ്ണയ ലാബുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ പത്തു ലാബുകളാണ് ജില്ലയിലുള്ളത്. ബാക്കി ലാബുകളുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടാതെ ജില്ലയിലെ എട്ട് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. നെറ്റ് സീറോ ക്യാമ്പയിൻ വേണ്ടി ജില്ലയിൽ നിന്നും ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുകയും ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ കാർബൺ എമിഷൻ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ നടത്തുകയും ചെയ്തു. ജലസുരക്ഷാ പ്ലാനുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 22 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഏഴിടത്ത് ജല ബഡ്ജറ്റിനുള്ള റിപ്പോർട്ട് അവതരണം പൂർത്തിയായതായും യോഗത്തിൽ വിലയിരുത്തി.

വിദ്യാകിരണം

ജില്ലയിൽ 5 കോടി കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കാനുള്ള 12 സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയായതായും മൂന്ന് കോടി ഫണ്ടിൽ പൂർത്തികരിക്കാനുള്ള 41സ്കൂൾ കെട്ടിടങ്ങളിൽ 9 എണ്ണം പൂർത്തിയായതായും. ഒന്നിന്റെ നിർമാണ പ്രവർത്തനം നടന്നു വരുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

കില എസ്.പി.വിയായ 31 സ്കൂളുകളിൽ 25 സ്കൂളുകളുടെ ഡി.പി.ആർ കിഫ്ബി അംഗീകരിച്ചു. അഞ്ച് സ്കൂളുകളുടെ(അഗളി ജി.വി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് മങ്കര, ജി.എച്ച്.എസ്.എസ്. ഒറ്റപ്പാലം, മുതലമട, എരുമയൂർ ) ഡി.പി.ആർ. കിഫ്ബിയുടെ പരിഗണനയിലാണ്. ഒരു സ്കൂളിന്റെ സ്ഥലം ലഭ്യമല്ലാത്തതിനാൽ തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 36 സ്കൂളുകൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉള്ളതിൽ 36 എണ്ണത്തിന്റെ ഡി.പി.ആർ. കിഫ്ബി അംഗീകരിച്ചു. 29 എണ്ണത്തിന്റെ ടെണ്ടർ നടപടി സ്വീകരിച്ചു. 25 എണ്ണം എഗ്രിമെന്റ് ഒപ്പുവെച്ചു. 25 എണ്ണം നിർമാണം ആരംഭിച്ചു. 20 എണ്ണം പൂർത്തിയായി. ഏഴ് സ്കൂളുകൾ ടെണ്ടർ നടപടികളിലാണ്.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയിലൂടെ ജില്ലയിൽ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യം നേടാൻ പ്രാപ്തരാക്കുന്നതിനായുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജില്ലയിലെ 192 സ്കൂളുകളിൽ നിന്നും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികളെ തിരഞ്ഞെടുത്തതായും ഒക്ടോബർ മുതൽ പദ്ധതി ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനത്തിനായി ആരംഭിച്ച മഞ്ചാടി പദ്ധതിയിൽ ജില്ലയിലെ നാല് സ്കൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ഒന്നാംഘട്ട അധ്യാപക പരിശീലനം പൂർത്തിയായി ബേസ്‌ലൈൻ അസസ്മെന്റ് നടത്തിയതായും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

ശിശു വിദ്യാഭ്യാസത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കുക, കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വൈകാരിക സാമൂഹിക വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്കുള്ള ഇടം കണ്ടെത്തുക ആഹ്ലാദവും ആനന്ദവും കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന പഠന പരിസരം എന്നിവയ്ക്കായി നടപ്പാക്കുന്ന വർണ്ണംകൂടാരം പദ്ധതി ജില്ലയിൽ 52 സ്കൂളുകളിൽ നടപ്പാക്കി വരുന്നു.

കൂടാതെ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി സ്കൂളുകളിൽ 1148 ബയോ ഡൈവേഴ്സിറ്റി പാർക്കുകൾ നിർമ്മിച്ചതായും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

ആർദ്രം മിഷൻ

ഇ – ഹെൽത്ത് സംവിധാനത്തിന് വേണ്ട രീതിയിൽ മുൻഗണന നൽകി ഫലപ്രദമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേഖലാതല അവലോകന യോഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 14 നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി ഇ – ഹെൽത്ത് മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണർ സെക്രട്ടറി അറിയിച്ചു. നിലവിൽ ഒ.പി മൊഡ്യൂൾ പരമാവധി ഫലപ്രദമാണ്. ലാബ് മൊഡ്യൂളിൽ ലാബ് റിസൽട്ടുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന സംവിധാനമുണ്ടാകും.

ജില്ലയിൽ കാൻസർ നിർണയ പദ്ധതിയിലൂടെ ശൈലി സ്ക്രീനിംഗ് വഴി കണ്ടെത്തിയിട്ടുള്ള കാൻസർ റിസ്‌ക്കുള്ള രോഗികളുടെ തുടർ പരിശോധനകൾ ആരംഭിച്ചിട്ടുള്ളതായും ഇതുവരെ സി.സി.എസ് പോർട്ടൽ വഴി 159 ക്യാൻസർ രോഗ സാധ്യതയുള്ള വ്യക്തികളുടെ പരിശോധന നടത്തിയിട്ടുള്ളതായും ആരോഗ്യ വകുപ്പ് അഡീഷ്ണൽ സെക്രട്ടറി അറിയിച്ചു. ക്യാൻസർ നിർണയ പദ്ധതി പ്രവർത്തങ്ങൾക്ക് കൃത്യമായ തുടർ നടപടികൾ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ജില്ലയിലെ വാർഷിക ആരോഗ്യ പരിശോധന, വയോജന പരിപാലനവും സാന്ത്വന പരിചരണവും, മന്ത്, മലേറിയ, ക്ഷയം, കാലാ അസാർ തുടങ്ങിയ രോഗങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ, ഹബ് & സ്പോക് മോഡൽ ലാബ് നെറ്റ് വർക്ക് വിപുലപ്പെടുത്തുന്ന വിഷയം, ആർദ്രം മിഷൻ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ തുടർച്ച, ആരോഗ്യ രംഗത്തെ ഗവേഷണ പരിപാടികൾ നടപ്പിലാക്കൽ, ഐസൊലേഷൻ വാർഡ് തുടങ്ങിയവയുടെ ജില്ലയിലെ നിലവിലെ സ്ഥിതിഗതി അഡീഷണൽ ഡയറക്ടർ യോഗത്തിൽ അവതരിപ്പിച്ചു.

ലൈഫ് മിഷൻ

അതിദരിദ്ര വിഭാഗക്കാരായ 337 പേരെ ഭൂ-ഭവന രഹിത ലിസ്റ്റിൽ ഉൾപ്പെടുത്താൻ മന്ത്രി എം.ബി രാജേഷിൻ്റെ നിർദ്ദേശം

അതിദരിദ്ര വിഭാഗക്കാരായ 337(തൃശ്ശൂർ, പാലക്കാട്, മലപ്പുറം) പേരെ ലൈഫ് മിഷനിൽ ഭൂ-ഭവന രഹിത ലിസ്റ്റിൽ ഉൾപ്പെടുത്തി വേഗത്തിൽ വീട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ജില്ലയിൽ 111 പേർ വീട് വേണ്ടവരുടെയും 554 പേർ വീടും സ്ഥലവും വേണ്ടവരുടെയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ച് ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞതായി അഡീഷണൽ സെക്രട്ടറി അറിയിച്ചു. 2022 – 23 വർഷത്തിൽ ജില്ലയിൽ 7551 വീടുകളാണ് ലൈഫ് മിഷനിലൂടെ പൂർത്തിയാക്കിയത്. 2023 – 24 വർഷത്തിൽ 6501 പേർ കരാറിൽ ഏർപ്പെടുകയും 919 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. കൂടാതെ 5582 വീടുകളുടെ നിർമാണം നടന്നുവരികയാണ്. ജില്ലയിൽ ചിറ്റൂർ – തത്തമംഗലം, കൊടുമ്പ് എന്നിവിടങ്ങളിലാണ് ഭവന സമുച്ചയ നിർമാണം നടക്കുന്നത്. ഭവനരഹിതർക്കർ ഭവന സമുച്ചയങ്ങൾ നിർമിച്ച് നൽകാനാണ് മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ സ്ഥലം വിട്ട് നൽകിയവർ താത്പര്യപ്പെടുന്നതെന്ന് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര പറഞ്ഞു.

ജൽജീവൻ മിഷൻ

ജില്ലയിൽ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് റോഡ് കട്ടിങ് പ്രശ്നം ജില്ലാ തലത്തിൽ പരിശോധിച്ച് പ്രശ്ന പരിഹാരത്തിന് ഊർജിത ശ്രമം നടത്തണമെന്ന് ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം 4,95,050 കണക്ഷനുകൾക്ക് ഭരണാനുമതിയായി. 2951.47 കോടി രൂപയിലാണ് പദ്ധതി നടപ്പാക്കുന്നത്. 223 പദ്ധതികളിൽ 72 പദ്ധതികൾ പൂർത്തിയായി. ജലജീവൻ പദ്ധതി മുഖേന ഇതുവരെ 2,03,112 കണക്ഷനുകൾ നൽകി. വനം വകുപ്പ് അനുമതി നൽകിയിട്ടുള്ള പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പീച്ചി വൈൽഡ് ലൈഫ് ഡിവിഷന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതായി അഡിഷൻ സെക്രട്ടറി അറിയിച്ചു. പാലക്കാട് ഡി.എഫ്.ഒ കരിമ്പ, കോങ്ങാട്, മുണ്ടൂർ പഞ്ചായത്തുകളിൽ നിന്നും രണ്ട് അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. പി.ഡബ്ല്യു.ഡി.യുടെ 101, കെ.ആർ.എഫ്.ബി യുടെ മൂന്ന്, എൻ.എച്ച്.എ.ഐ യുടെ മൂന്ന്, റെയിൽവേയുടെ രണ്ട് അപേക്ഷകൾക്കാണ് ഇനി അനുമതി ആവശ്യമുള്ളത്.

ജില്ലയിൽ വരാനിരിക്കുന്നത് എൻ.എച്ച്.എ.ഐയുടെ മൂന്നു പ്രൊജക്റ്റുകൾ

ജില്ലയിൽ എൻ.എച്ച്.എ.ഐ(നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ മൂന്നു പ്രൊജക്റ്റുകളാണ് വരാനിരിക്കുന്നതെന്ന് അഡീഷണൽ സെക്രട്ടറി അറിയിച്ചു. 2517.95 കോടി രൂപയിൽ 30.556 കി.മീ.യുടെ എൻ.എച്ച് -966-ന്റെ മരുതറോഡ്-കരിമ്പ സെക്ഷൻ, 2320.34 കോടിയുടെ 30.72 കി.മീ.യിൽ എൻ.എച്ച്- 966-ലെ കരിമ്പ-എടത്തനാട്ടുകര സെക്ഷൻ, 2392 കോടി രൂപയിൽ 54.413 കി.മീ.യുടെ വാളയാർ മുതൽ വടക്കാഞ്ചേരി വരെ എന്നിവയാണ് പ്രൊജക്റ്റുകൾ. എൻ.എച്ച് -966-ന്റെ മരുതറോഡ്-കരിമ്പ സെക്ഷൻ, എൻ.എച്ച്- 966-ലെ കരിമ്പ-എടത്തനാട്ടുകര സെക്ഷൻ എന്നിവയുടെ നടപടികൾ പുരോഗമിക്കുകയാണ്. വാളയാർ മുതൽ വടക്കാഞ്ചേരി വരെയുള്ള പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലിനുള്ള എൽ.എ.സി ഒന്ന് അംഗീകാരം ലഭിക്കുകയും എൽ.എ.സി രണ്ട് അംഗീകാരത്തിനുള്ള പ്രവർത്തനങ്ങളും ഡി.പി.ആർ തയ്യാറാക്കലും പുരോഗമിക്കുകയുമാണ്.

മൂന്നു റീച്ചുകളായി മലയോര ഹൈവേ പദ്ധതി

ജില്ലയിൽ മൂന്നു റീച്ചുകളായി മലയോര ഹൈവേ പദ്ധതി നടപ്പിലാക്കും. ജില്ലയുടെ തെക്കേ അറ്റമായ വടക്കാഞ്ചേരി നിന്നും ആരംഭിച്ച് വടക്ക് കാഞ്ഞിരംപാറ അവസാനിക്കുന്നതാണ് ജില്ലയിലെ മലയോര ഹൈവേ പദ്ധതി. മൂന്നു റീച്ചുകൾക്കും കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യത്തെ റീച്ചിന്റെ റവന്യൂ സർവേ പൂർത്തിയായി. സാങ്കേതിക അനുമതിക്കായുള്ള പ്രൊപോസൽ കെ.ആർ.എഫ്.ബി(കേരള റോഡ് ഫണ്ട്‌ ബോർഡ്‌) തയ്യാറാക്കുകയാണ്. രണ്ടും മൂന്നും റീച്ചിന്റെ റവന്യൂ സർവേ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ് . 80 ശതമാനത്തിലധികം ഭൂമി സ്വമേധയാ വിട്ടുകിട്ടുന്ന മുറയ്ക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും. ആകെയുള്ള 140.367 കി.മീ.ൽ കുമരംപുത്തൂർ മുതൽ കൂട്ടുപാത വരെയുള്ള 45 കി.മീ എൻ.എച്ച് മുഖേനയും കൂട്ടുപാത മുതൽ ഗോപാലപുരം വരെയുള്ള 25 കി.മീ കെ.ആർ.എഫ്.ബി-പി.എം.യു മുഖേന കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വരി പാതയായി നവീകരിക്കും(പാറ -പൊള്ളാച്ചി റോഡ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close