THRISSUR

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബജറ്റ്

പാര്‍പ്പിടത്തിനും പശ്ചാത്തല മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും ഊന്നല്‍ നല്‍കി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ 2024 -25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിത വരവ് 421078618, പ്രതീക്ഷിത ചെലവ് 415943245, മിച്ചം 5135375 വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  

സാമൂഹിക ക്ഷേമം (4073870),  കുടിവെളളം (7020000), ആരോഗ്യം (10821000 ), കൃഷി (6041334, വനിത (3653520), കുട്ടികള്‍ ഭിന്നശേഷിക്കാര്‍ (3477300), പട്ടികജാതി വിഭാഗം (32659122), പശ്ചാത്തലം ( 21732000 ), പാര്‍പ്പിടം (14950000), ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി (40000000) എന്നിങ്ങനെ സുപ്രധാന മേഖലകള്‍ക്കെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

തൊഴില്‍ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ പ്രോജക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം, വായ്പ പലിശ ഇളവ് നല്‍കല്‍, മൊബൈല്‍ ശ്മശാനം, പ്രാദേശിക കുടിവെള്ള പദ്ധതികള്‍, കുടിവെള്ള വിതരണം, പൊതു ഇടങ്ങളിലെ മാലിന്യ സംസ്‌കരണം, സോളാര്‍ എനര്‍ജി വ്യാപകമാക്കല്‍, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പാല്‍മുട്ട മത്സ്യം മാംസം സമ്പൂര്‍ണ പര്യാപ്തത കൈവരിക്കല്‍, 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കല്‍, തീരസംരക്ഷണം, ആഗോളതാപനം ചെറുക്കല്‍, കലാകായിക മേഖലയിലെ പരിശീലനം, പാലിയേറ്റീവ് പരിപാലനം, പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഉപയോഗപ്പെടുത്തി ഗ്രാമവികസനം എന്നിവയ്ക്കും പ്രാധാന്യമുള്ള ബജറ്റാണ്  പഞ്ചായത്ത് അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സജിത പ്രദീപ് ബജറ്റ് അവതരിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.കെ ഗിരിജ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാരായ കെ എ അയ്യൂബ്, പി ഐ നൗഷാദ്, ജയ സുനിരാജ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ കെ എസ് ജയ, സുഗത ശശിധരന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മിനി ഷാജി, ശോഭന ശാര്‍ങധരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുബീഷ് ചെത്തിപ്പാടത്ത്, പ്രകാശിനി മുല്ലശ്ശേരി, രാജേഷ് കൈതക്കാട്ട്, ജിബിമോള്‍, ടി എസ് ശീതള്‍, രമ്യ പ്രദീപ്, ജാസ്മിന്‍ റഫീഖ്, പി വി രാജന്‍, പി എ ഇബ്രാഹിംകുട്ടി, സൌദ നാസര്‍, സെറീന സഗീര്‍, പ്രസന്ന ധര്‍മ്മന്‍, മിനി പ്രദീപ്, രേഷ്‌ന വിപിന്‍ എന്നിവര്‍ ബജറ്റ് അവലോകനം നടത്തി സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close