THRISSUR

തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വിഷു വിപണിയെ ലക്ഷ്യമിട്ട് പയര്‍ മുളക്, കക്കരിക്ക, തക്കാളി, പാവക്ക, വെള്ളരി, മത്തന്‍, കുമ്പളം എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്.  

പുലക്കാട്ടുക്കരയിലെ 80 സെന്റ് തരിശുനിലത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, ഫാദര്‍ സിജു പുളിക്കന്‍, കൃഷി ഓഫീസര്‍ എം സി രേഷ്മ, വാര്‍ഡ് മെമ്പര്‍ സണ്ണി ചെറിയാലത്ത്, മറ്റു ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അജിത തൈകള്‍ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close