THRISSUR

വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത പഞ്ചായത്തിലെ 9 വായനശാലകൾക്കാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തേക്ക് ദിനപ്പത്രം, വാരിക, മാസിക എന്നിവ നൽകുന്നത്.

നന്തിക്കര ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം പുഷ്‌പാകരൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് രാജൻ നെല്ലായി മുഖ്യാതിഥിയായി. രാധ വിശ്വഭരൻ, ടി.കെ പ്രദീപ്‌, സി.കെ ബിനേഷ്, പി.വി ജോണി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close