THRISSUR

ഗതാഗത നിരോധനം

ഇരട്ടക്കുളം വാണിയംപാറ റോഡിലെ മംഗലം പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തെന്നിലാപുരം പാലത്തിലൂടെയുള്ള ഗതാഗതം നാളെ (ജനുവരി 23) രാവിലെ ആറ് മുതല്‍ പരിപാടി അവസാനിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാണിയമ്പാറ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുളിങ്കൂട്ടത്തു നിന്നും തിരിഞ്ഞു വടക്കഞ്ചേരി ദേശീയപാത വഴിയും പാടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മണപ്പാടം – അരങ്ങാട്ട്കടവ് പാലം വഴിയും ഇരട്ടക്കുളം ഭാഗത്ത് നിന്ന് പാടൂര്‍, ചീനിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെന്നിലാപുരം ഗ്രൗണ്ട് പരിസരത്തു നിന്ന് തിരിഞ്ഞു കനാല്‍ റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close