THRISSUR

ഖാദി റിബേറ്റ് ഉദ്ഘാടനം ചെയ്തു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ 2023 -24 വർഷത്തിലെ ക്രിസ്തുമസ് – പുതുവത്സര ഖാദി റിബേറ്റിന്റെ ഉദ്ഘാടനം ശ്രീ വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

ഡിസംബർ 11 മുതൽ ജനുവരി ആറ് വരെ തുണിത്തരങ്ങൾക്ക് 30% റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ബോർഡിൻറെ കീഴിലുള്ള പാലസ് റോഡ്, ഒളരിക്കര, വടക്കുംനാഥൻ എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ, കേച്ചേരി, പാവറട്ടി, പൂവത്തൂർ, പുഴക്കൽ ഖാദി സൗഭാഗ്യ എന്നീ ഷോറൂമുകളിൽ നിന്നും കോട്ടൺ ഖാദി, ഖാദി സിൽക്ക്, സാരികൾ, കോട്ടൺ സാരികൾ, ചുരിദാറുകൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവയും തേൻ, നല്ലെണ്ണ, സോപ്പ് തുടങ്ങിയ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ലഭിക്കും.

ചടങ്ങിൽ ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് അധ്യക്ഷയായി. ഖാദി ബോർഡ് മെമ്പർ കമലാ സദാനന്ദൻ ആദ്യ വില്പന നിർവഹിച്ചു. കൗൺസിലർമാരായ റെജി ജോയ് , സജിത ഷിബു , പ്രോജക്ട് ഓഫീസർ എസ് സജീവ്, ജൂനിയർ സൂപ്രണ്ട് കെ എൻ മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close