Thiruvananthapuram

നെടുമങ്ങാട് സർഗ സംവാദ സദസ്സ് നടന്നു

നവകേരള സദസ്സിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ  സർഗ സംവാദ സദസ്സ് സംഘടിപ്പിച്ചു. നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർസെക്കണ്ടറി വിദ്യാലയത്തിൽ നടന്ന സംവാദത്തിൽ മുരുകൻ കാട്ടക്കട, വി. ഷിനിലാൽ,  അസീസ് നെടുമങ്ങാട്, സലിൻ മാങ്കുഴി, ഡോ. മനോജ്, വിഭു പിരപ്പൻകോട്, അസിം താന്നിമൂട്  തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  നെടുമങ്ങാട് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രതിനിധീകരിച്ച്  മുന്നൂറോളം വിദ്യാർത്ഥികൾ  സംവാദത്തിൽ പങ്കാളികളായി. രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ സിനിമ,സാഹിത്യം,ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു.

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വോളിബോൾ, ക്രിക്കറ്റ്‌ ടൂർണമെന്റുകൾ, ഫ്ലാഷ് മോബ് ഉൾപ്പെടെ നിരവധി പരിപാടികൾ ആണ് നെടുമങ്ങാട് മണ്ഡലത്തിൽ സംഘടിപ്പിക്കുന്നത്.  ഡിസംബർ 21 വൈകിട്ട് ആറിനാണ് നെടുമങ്ങാട് മണ്ഡലത്തിൽ നവകേരള സദസ്സ്. നഗരസഭ പാർക്കിങ് ഗ്രൗണ്ടാണ് വേദി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close