Thiruvananthapuram

ഇടുക്കി ഡാം കാണാം; വാട്ടര്‍ മെട്രോയില്‍ കറങ്ങാം കൗതുകമായി ജലവിഭവ വകുപ്പിന്റെ പ്രദര്‍ശനം

ഇടുക്കി ഡാം കാണാനും ചെല്ലാനത്ത് ചെല്ലാനും വാട്ടര്‍ മെട്രോയില്‍ കറങ്ങാനും അവസരമൊരുക്കി സംസ്ഥാന ജലസേചന വകുപ്പിന്റെ പ്രദര്‍ശനം. പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ പ്രദര്‍ശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമ, വാട്ടര്‍ അതോറിറ്റി സെക്രട്ടറി അശോക് കുമാര്‍, ജോയിന്റ് എം.ഡി. ദിനേശന്‍ ചെറുവാട്ട്, വിവിധ വകുപ്പുമേധാവികള്‍, പങ്കെടുത്തു.

വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന നിരവധി പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍, ഇടുക്കി അണക്കെട്ടിന്റെ മാതൃക, കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കുന്നത് നേരിട്ടറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വിര്‍ച്വല്‍ റിയാലിറ്റി പവലിയന്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ‘വിആര്‍’ ഷോ കാണുന്നതിന് ഉദ്ഘാടന ദിവസം മുതല്‍ തന്നെ വലിയ തിരക്കാണിവിടെ. ഒപ്പം, വിദ്യാര്‍ഥികള്‍ക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഭൂജല വകുപ്പിനു കീഴിലുള്ള ജലപരിശോധന ലാബുകളുടെ പ്രവര്‍ത്തനം, ഫലപ്രദമായ ഭൂജല വിനിയോഗ മാര്‍ഗങ്ങള്‍, ചെല്ലാനത്ത് വിജയകരമായി നടപ്പാക്കിയ തീരശോഷണ സംരക്ഷണ നടപടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിലുണ്ട്.  വിവിധ തരത്തിലുള്ള ജലസേചന മാതൃകകള്‍, ജലസംരക്ഷണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍, കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ എല്ലാം വിശദമായി മനസിലാക്കാനും സാധിക്കും. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണ നടപടികള്‍, പെരിയാര്‍ നദീതടത്തിന്റെ മാതൃക, പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിവയും കണ്ടു മനസിലാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close