Kottayam

നവകേരള സദസ് ;ഏറ്റുമാനൂരിലെ ഗതാഗത ക്രമീകരണങ്ങള്‍

കോട്ടയം: ഇന്ന് (ഡിസംബര്‍ 13)് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങള്‍ ചുവടെ. അതിരമ്പുഴ, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരമ്പുഴ- ഏറ്റുമാനൂര്‍ റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കിയ ശേഷം തവളക്കുഴി വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.

തിരുവാര്‍പ്പ്, കുമരകം സൗത്ത്, അയ്മനം പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എം.സി. റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കിയ ശേഷം പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്  ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മാരിയമ്മന്‍ കോവില്‍ ഭാഗത്ത് ആളെ ഇറക്കിയ ശേഷം പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.

പേരൂര്‍, കറ്റോട്, പുന്നത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാം.
അയര്‍ക്കുന്നം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാവുന്ന രീതിയിലാണ് ഗതാഗതം ക്രമീകരണം.

പാലാ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അയര്‍ക്കുന്നം വഴിയോ ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കെ.എന്‍.ബി  ഓഡിറ്റോറിയം ജംഗ്ഷന്‍ വഴി തിരിഞ്ഞോ 101 കവല ഭാഗത്തേക്ക് എത്തിച്ചേര്‍ന്ന് എം .സി റോഡില്‍ പ്രവേശിക്കണം.
പാലാ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പട്ടിത്താനം ഭാഗത്തേക്ക് പോകണം .
കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജംഗഷനില്‍ നിന്നും പൂവ്വത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്നു ബൈപ്പാസിലാണ്  പ്രവേശിക്കേണ്ടത്.

കോട്ടയം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജംഗഷനില്‍ നിന്നും പൂവ്വത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്ന് ബൈപ്പാസില്‍ പ്രവേശിച്ച് പട്ടിത്താനം വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close