Thiruvananthapuram

പെൻഷൻ അദാലത്ത്

           തിരുവനന്തപുരം സൗത്ത് തപാൽ ഡിവിഷനിലെ പെൻഷൻ അദാലത്ത് 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനു കീഴിൽ വരുന്ന ഓഫീസുകളിലെ പെൻഷൻ/ കുടുംബപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ 5 നകം അജിത് കുര്യൻ, സൂപ്രണ്ട് ഓഫ് പോസ്റ്റ്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ, തിരുവനന്തപുരം- 695023 എന്ന മേൽ വിലാസത്തിൽ എത്തിക്കണം. പരാതി അടങ്ങിയ കവറിനു മുകളിൽ ‘ പെൻഷൻ അദാലത്ത് ’എന്ന് എഴുതണം. പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.

           പോസ്‌റ്റോഫീസ്/ ഡിവിഷണൽ തലത്തിൽ മുൻപ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാൻ കഴിയാത്ത പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. പുതിയ പരാതികളും പെൻഷൻ സംബന്ധിച്ച പരാതികളും സാധാരണ പരാതി സംവിധാനത്തിലേക്ക് മാറ്റും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close