Thiruvananthapuram

ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുന്ന സർക്കാർ- മന്ത്രി ജി ആർ അനിൽ

സംസ്ഥാനം ഭരിക്കുന്നത് ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുന്ന സർക്കാരാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും ചികിത്സ, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്ന് യാഥാർത്ഥ്യമാക്കിയ നാടാണിത്. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിക്കാനും ഭാവി കേരളത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ മനസിലാക്കുന്നതിനുമാണ് നവകേരള സദസ് നടത്തുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് ഓരോ കേന്ദ്രത്തിലും എത്തുന്നത്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
25 വർഷം കഴിഞ്ഞുള്ള നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനാണ് ഭരണ സംവിധാനം ഒന്നാകെ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത്.
ഈ ലക്ഷ്യത്തിലേക്ക് ഉള്ള ആദ്യ ചവിട്ടുപടി അതിദരിദ്രർ ഇല്ലാത്ത കേരള സൃഷ്ടിയാണ്. എന്നാൽ, കേരളത്തിന്റെ പ്രവർത്തനങ്ങൾ ധൂർത്താണെന്നാണ് കേന്ദ്രം പറയുന്നത്.
ഒരു സംസ്ഥാനം ഇത്രയധികം സാമൂഹ്യ പെൻഷനും ചികിത്സ സഹായങ്ങളും വീടുകളും കൊടുക്കേണ്ടതുണ്ടോ എന്നാണ് കേന്ദ്രം ചോദിക്കുന്നത്. കേരളത്തിന് തരാനുള്ള സാമ്പത്തിക സഹായത്തെ കുറിച്ച് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close