Thiruvananthapuram

നവ കേരള സദസ്സ് : അരുവിക്കര മണ്ഡലത്തിൽ സമം വനിതാ കൂട്ടായ്മക്ക് തുടക്കം

അരുവിക്കര നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി സമം വനിതാ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു.  ഇതിനോട് അനുബന്ധിച്ച് തൊളിക്കോട് നടന്ന ആദ്യ  വനിതാ കൂട്ടായ്മ  പ്രശസ്ത നർത്തകി നീനാ പ്രസാദ്‌ ഉദ്ഘാടനം ചെയ്തു.

അരുവിക്കര മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും സാംസ്കാരിക രംഗത്തെ വനിതാ മുന്നേറ്റത്തിനായി  കൂട്ടായ്മകൾ സംഘടിപ്പിക്കും. തൊളിക്കോട് നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വനിതകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗ, രാത്രി നടത്തം എന്നിവയും സംഘടിപ്പിച്ചു.

തൊളിക്കോട്‌ മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംന നവാസ്‌ അധ്യക്ഷത വഹിച്ചു. നവ കേരള സദസ്സിന്റെ ഭാഗമായുള്ള മെഗാ വനിതാ കൂട്ടായ്മ ഡിസംബർ 20ന് ഉഴമലയ്ക്കൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close