Uncategorized

അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം; മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിക്കും 

ആലപ്പുഴ: അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. ഫെബ്രുവരി 26-ന് വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ശിലാസ്ഥാപനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. കെ.എസ്‌.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ്, നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്‌ണൻ, വാർഡ് കൗൺസിലർ  സൂസമ്മ ഏബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ട‌ർ  സി.സി കൃഷ്‌ണകുമാർ, ചെങ്ങന്നൂർ എ.ഇ. ഒ കെ. സുരേന്ദ്രൻപിള്ള, വിദ്വാകിരൺ,കോർഡിനേറ്റർ 
എ.ജി ജയകൃഷ്‌ണൻ, ഹെഡ്മിസ്ട്രസ് സുമം എസ് കുറുപ്പ്, പ്രിൻസിപ്പൽ നിശാന്ത് മോഹൻ, പി.ടി.എ പ്രസിഡന്റ്  കെ. കെ അനിതകുമാരി, അധ്യാപകർ, ജനപ്രതികൾ തുടങ്ങിയവർ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിൻ്റെ ഭാഗമായി വിദ്യാകിരണം മിഷനിലൂടെ അനുവദിച്ച  കിഫ്ബി ഫണ്ട് ഒരുകോടി രൂപ വിനിയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close