Pathanamthitta

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്: കുടുംബശ്രീ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സി ന്റെ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം സ്മൃതി യുടെ പ്രകാശനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാലും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദിലയും ചേര്‍ന്ന് നിര്‍വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു. രചനയുടെ റിസോഴ്‌സ് പേഴ്‌സണായ എസ് മാലിനിയെ ചടങ്ങില്‍ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ എ ഡി എം സി ബിന്ദുരേഖ വിഷയാവതരണം നടത്തി. സി ഡി എസ്സ് വൈസ് ചെയര്‍പേഴ്‌സണ്‍ പി എസ് മണിയമ്മ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ, വാര്‍ഡ് അംഗങ്ങളായ മിനി വര്‍ഗീസ്, സുജാത ടീച്ചര്‍, അന്നമ്മ റോയ്, അമ്പിളി കെ,അനില്‍ കുമാര്‍, സി ഡി എസ് അക്കൗണ്ടന്റ് ആതിര കൃഷ്ണന്‍, സി ഡി എസ്സ് അംഗങ്ങള്‍, എ ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close