Palakkad

മണ്ഡലാടിസ്ഥാന വികസന വാര്‍ത്തകള്‍ മലമ്പുഴ നിയോജകമണ്ഡലം

പാലക്കാട്-പാറ-പൊള്ളാച്ചി റോഡ്, മലമ്പുഴ മായപ്പാറ പാലം, കഞ്ചിക്കോട് ഗവ ഹൈസ്‌കൂള്‍ സ്റ്റേഡിയം, കൊടുമ്പ്-കഴക്കുന്നം റോഡ്, കണക്കുവളപ്പ് – കണ്ണംകൂടം പാലം……….

 പാലക്കാട്-പാറ-പൊള്ളാച്ചി റോഡ്, മലമ്പുഴ മായപ്പാറ പാലം, കഞ്ചിക്കോട് ഗവ ഹൈസ്‌കൂള്‍ സ്റ്റേഡിയം, കൊടുമ്പ്, കഴക്കുന്നം റോഡ്, കണക്കുവളപ്പ് – കണ്ണംകൂടം പാലം എന്നിങ്ങനെ മലമ്പുഴയിൽ പൂർത്തിയാക്കിയതും പുരോഗമിക്കുന്നതുമായി നിരവധി പ്രവർത്തനങ്ങൾ.

 പാലക്കാട് പാറ-പൊള്ളാച്ചി, കൊടുമ്പ്- കഴക്കുന്നം റോഡുകൾ

തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി 5 കോടിയിൽ 12 കിലോമീറ്റർ വരുന്ന എസ്.എച്ച് 52 പാലക്കാട് പാറ-പൊള്ളാച്ചി അന്തർ സംസ്ഥാന പാത നവീകരിച്ചു. കഴക്കുന്നം നിവാസികളുടെ ദീർഘനാളത്തെ ആവശ്യം യാഥാർഥ്യമായി. 40 ലക്ഷം ചെലവിൽ കൊടുമ്പ് കഴക്കുന്നം റോഡിന്റെ നവീകരിച്ചതിനെ തുടർന്ന് പാലക്കാട്‌-ചിറ്റൂർ പ്രധാന റോഡിൽ കല്ലിങ്കൽ ജംഗ്ഷനടുത്ത്  കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ നിവാസികൾക്ക് യാത്രയ്ക്ക് ആശ്വാസകരം.

 മായപ്പാറ പാലം, കണക്കുവളപ്പ് – കണ്ണംകൂടം പാലം….

മായപ്പാറ പാലവും അനുബന്ധ റോഡും 2019-20 ബജറ്റില്‍ അനുവദിച്ച 1.5 കോടി ചെലവിൽ പൂർത്തിയായി. പാലക്കാട് ചിറ്റൂര്‍ റോഡിലുള്ള കരിങ്കപ്പുള്ളി ജങ്ഷന്‍ കനാല്‍ റോഡില്‍ 74 ലക്ഷം ചെലവില്‍ നിര്‍മിച്ച കണക്കുവളപ്പ് – കണ്ണംകൂടം പാലം പൂര്‍ത്തിയായി. തിരുവാലത്തൂര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രയും തിരുവാലത്തൂര്‍- കണക്കുവളപ്പ് -കണ്ണംകുളം പ്രദേശവാസികള്‍ക്ക് യാക്കരയിലേക്കുള്ള യാത്രയും ഇതോടെ സുഗമമായി.

1.5 കോടിയിൽ കഞ്ചിക്കോട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റേഡിയം

പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് ഗവ ഹയർ സെക്കൻഡറി സ്കൂളിന് ബജറ്റ് ഫണ്ടിൽ നിന്നും 1.5 കോടിയിൽ സ്വന്തമായി സ്റ്റേഡിയം.

മണ്ഡലത്തിൽ പൂർത്തിയായ മറ്റു പദ്ധതികൾ

കൂടാതെ 3 കോടിയിൽ മലമ്പുഴ എച്ച്.എസ്.എസ് കെട്ടിടം  
1.40 കോടിയിൽ ഉമ്മിണി എച്ച്.എസ്.എസ് കെട്ടിടം
1 കോടി വീതം ചെലവിൽ അകത്തേത്തറ യു.പി സ്കൂൾ, എലപ്പുള്ളി യു.പി സ്‌കൂള്‍ പുതിയ കെട്ടിടം
90 ലക്ഷത്തില്‍ മുണ്ടൂര്‍ തെക്കുംകര പാലം
80 ലക്ഷത്തിൽ കഞ്ചിക്കോട് ബസാർ റോഡ് നവീകരണവും നടപ്പാത നിർമ്മാണവും
75 ലക്ഷത്തില്‍ കൊടുമ്പ്, പാളയന്‍കാട് ശാന്തിഗിരി റോഡ് നിര്‍മ്മാണം
70.24 ലക്ഷത്തില്‍ മലമ്പുഴ നിയോജക മണ്ഡലത്തില്‍ 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍
55 ലക്ഷത്തില്‍ മുണ്ടൂര്‍ ഗവണ്‍മെന്റ് ലേബര്‍ സ്‌കൂള്‍ കെട്ടിടം
50 ലക്ഷം വീതം ചെലവിൽ അകത്തേത്തറ കൃഷിഭവന്‍ കെട്ടിടം,  മായാപുരം വണ്ടികടവ് റോഡ്, മലമ്പുഴ നിയോജകമണ്ഡലത്തില്‍ വൈദ്യുതീകരണം, മുട്ടികുളങ്ങര വള്ളിക്കോട് കനാല്‍ റോഡ് കോണ്‍ഗ്രീറ്റിംഗ്, പുതുശ്ശേരി കോരയാർപുഴ-കൊളയക്കോട് റോഡ്
45 ലക്ഷത്തില്‍ മരുതറോഡ് ജി.എല്‍.പി സ്‌കൂള്‍ ക്ലാസ് മുറികള്‍
40  ലക്ഷം വീതം ചെലവിൽ മരുതറോഡ് പി.എച്ച്.സി പുതിയ ബ്ലോക്ക്
30 ലക്ഷം വീതം ചെലവിൽ  പടിഞ്ഞാറേക്കര മോഡല്‍ ശിശുവിഹര്‍ അങ്കണവാടി, കഞ്ചിക്കോട് ജി.എല്‍.പി സ്‌കൂള്‍ ക്ലാസ് മുറികള്‍ എന്നിവയും പൂർത്തിയായ പദ്ധതികളിൽ ഉൾപ്പെടുന്നു.

 അന്തിമഘട്ടത്തിലും പുരോഗമിക്കുന്നതുമായ പ്രവൃത്തികൾ

നിർമ്മാണം അന്തിമഘട്ടത്തിലായ മലമ്പുഴ റിങ് റോഡിലെ പാലം

44 കോടിയുടെ നിർമ്മാണം അന്തിമഘട്ടത്തിലായ  മലമ്പുഴ റിങ് റോഡ് പാലം. മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം.

കൊടുമ്പ് പാളയം പാലം

കൊടുമ്പ്‌ ശോകനാശിനി പുഴയിൽ ചങ്ങാടത്തിലൂടെയുള്ള അപകട യാത്രയ്ക്ക്‌ ശാശ്വത പരിഹാരമായി.  6 കോടിയിൽ കൊടുമ്പ് പാലം വരുന്നതോടെ കൊടുമ്പിനു അക്കരെയുള്ള പാളയം, കുന്നുകാട്‌, ചിറപ്പാടം, ചക്കിങ്കൽ പാടം, കോഴിപ്പറമ്പ്‌ എന്നീ പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾക്ക് യാത്ര സൗകര്യം സുഗമമാകും. 4.6 മീറ്റർ വീതിയിൽ ഒരു വാഹനം കടന്ന് പോകുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്‌.

 നടക്കാവ് മേൽപ്പാലം, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്- മുപ്പന റോഡ്, എലപ്പുള്ളി ആശുപത്രി ഉൾപ്പെടെ വിവിധ പ്രവർത്തികൾ പുരോഗമിക്കുന്നു

കൂടാതെ 50 കോടിയിൽ നടക്കാവ് മേൽപ്പാലം
21 കോടിയില്‍ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്- മുപ്പന റോഡ്
17.5 കോടിയിൽ എലപ്പുള്ളി ആശുപത്രി
16 കോടിയില്‍ വാളയാര്‍ ഡാം കനാലുകളുടെ നവീകരണം
12 കോടിയിൽ മലമ്പുഴ ഐ.ടി.ഐ
11.35 കോടിയിൽ മലമ്പുഴ ഉദ്യാന നവീകരണം
9 കോടിയില്‍ എലപ്പുള്ളി മണ്ണ്ക്കാട് പാലം
6 കോടി വീതം ചെലവിൽ കൊടുമ്പ് പാളയം പാലം, എലപ്പുള്ളി എച്ച്.എസ്.എസ്, നെറുകക്കാട് ആലംമ്പള്ളം പാലങ്ങളും അനുബന്ധ റോഡുകളും
5 കോടി വീതം ചെലവിൽ മുണ്ടൂർ സാംസ്കാരിക നിലയം, പുതിയ 20 അങ്കണവാടി കെട്ടിടങ്ങൾ, മലമ്പുഴ-കഞ്ചിക്കോട് റോഡ്, മലമ്പുഴ-ആനക്കല്ല് റോഡ്
4 കോടി വീതം ചെലവിൽ ചെല്ലൻകാവ് മിനി ഡാം,  മുട്ടികുളങ്ങര വള്ളിക്കോട് റോഡ്
3 വീതം കോടിയിൽ കഞ്ചിക്കോട് എച്ച്.എസ്.എസ് കെട്ടിടം, മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിടം, ആണ്ടിമഠം കടുക്കാംകുന്നം റോഡ്, ചന്ദ്രാപുരം കോഴിപ്പാറ റോഡ്
2.5 കോടിയിൽ മിഥുനംപള്ളം റോഡ്
2 കോടി വീതം ചെലവിൽ കുന്നംപാറ വാതക ശ്മശാനം, പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ് കെട്ടിടം, വട്ടപ്പാറ ആറ്റുപതി റോഡ്, മലമ്പുഴ ഐ.എച്ച്.ആർ.ഡി കോളെജ് കെട്ടിടം
1.5 കോടിയിൽ കഞ്ചിക്കോട് ഹൈസ്കൂൾ കെട്ടിടം
1.3 കോടിയിൽ വേങ്ങോടി എൽ.പി.എസ് കെട്ടിടം
1 കോടി വീതം ചെലവിൽ മരുതറോഡ് വി.എച്ച്.എസ്.ഇ കെട്ടിടം, കല്ലേപ്പുള്ളി പഞ്ചായത്ത് പ്ലേ ഗ്രൗണ്ട്, പടലിക്കാട് ഗവ എൽ.പി സ്കൂൾ കെട്ടിടം തുടങ്ങിയവ പുരോഗമിക്കുന്നു.

മലമ്പുഴ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ് ഡിസംബർ രണ്ടിന്
 

മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ്സ് നവകേരള സദസ് കോങ്ങാട് നിയോജക മണ്ഡലത്തിൽ ഡിസംബർ രണ്ടിന് വൈകീട്ട് മൂന്നിന് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ബറ്റാലിയന്‍ പോലീസ് ക്യാമ്പ് മൈതാനത്ത് നടക്കും. ഇതിനു മുന്നോടിയായി പഞ്ചായത്ത് തല- ബൂത്ത് തല യോഗങ്ങൾ, വീട്ടുമുറ്റ സദസ് എന്നിവ നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close