Palakkad

കൗണ്‍സിലര്‍ നിയമനം: അപേക്ഷ നവംബര്‍ നാല് വരെ

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഡോളന്‍സ് പീരിയഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദങ്ങളും പ്രശ്‌നങ്ങളും യഥാസമയം കണ്ടറിഞ്ഞ് വേണ്ട സഹായങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് കൗണ്‍സിലറെ നിയമിക്കുന്നു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505005.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close