Malappuram

ഗതാഗതം നിരോധിച്ചു

വെങ്ങാട്-മൂർക്കനാട്-ചെമ്മലശ്ശേരി റോഡിൽ പോത്തുള്ളി ചിറയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മാർച്ച് ആറ് ) രാവിലെ പത്ത് മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ആലംകൂട്ടം-മങ്കട ഗവൺമെന്റ് കോളേജ്- ടി.ടി പടി വഴി തിരിഞ്ഞുപോവണം.

മുപ്പിനി-വെള്ളാടിമുണ്ട-വടക്കേകൈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മാർച്ച് ആറ്) മുതൽ പ്രവൃത്തി തീരുന്നത് വരെ വരക്കോട് മുതൽ വടക്കേകൈ വരെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
മുപ്പിനി ഭാഗത്ത് നിന്നും വടക്കേകൈ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽ നിന്നും മൂത്തേടം വഴിയും വടക്കേകൈ ഭാഗത്ത് നിന്നും മുപ്പിനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂത്തേടം-സീതിപ്പടി വഴിയും തിരിഞ്ഞുപോവണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close