Malappuram

ഐ.എസ്.ഒ അംഗീകാരം ഏറ്റുവാങ്ങി മലപ്പുറം വിജിലൻസ് ഓഫീസ്

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറം വിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന് ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.  സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ് അംഗീകാരം നേടുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.പി ജ്യോതീന്ദ്രകുമാർ സ്വാഗതവും സ്റ്റെപ്‌റ്റോ ജോൺ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close