Malappuram

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദ ക്ലാസുകൾക്ക് തുടക്കമായി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ ബിരുദ ക്ലാസുകൾക്ക് തുടക്കമായി. മലപ്പുറം ഗവ. കോളേജിൽ നടന്ന യു.ജി ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ നിർവഹിച്ചു. മലപ്പുറം ഗവ. കോളേജ് പഠനകേന്ദ്രം കോർഡിനേറ്റർ ഡോ. യു. ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഖദീജ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിലർ ഡോ. പി. ഉദയകുമാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അബ്ദുസമദ്, എം.എസ് സുകന്യ, ഡോ. എ.സി നിസാർ, ഡോ. എൻ. നൗഫൽ എന്നിവർ പ്രസംഗിച്ചു. ഇൻഡക്ഷൻ പ്രോഗ്രാമിനുശേഷം പഠന സാമഗ്രികളുടെ വിതരണവും നടന്നു. ബി.എ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഹിന്ദി, മലയാളം, സോഷ്യോളജി, അറബിക്, അഫ്ളൽ ഉലമ, സംസ്‌കൃതം, ഫിലോസഫി, ബി.ബി.എ, ബി.കോം കോഴ്സുകളുടെ ക്ലാസുകളാണ് ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close