Malappuram

പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ്

പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുകളിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചവരായിരിക്കണം. അപേക്ഷയും വിശദ വിവരങ്ങളും എല്ലാ ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽ  നൽകണം. ഫോൺ: 0483 2734901.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close