Malappuram

ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് 11ന്

മലപ്പുറം ജില്ലാ ആർച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 11ന് പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ ഗ്രൗണ്ടിൽ നടത്തും. മിനി വിഭാഗത്തിൽ (01-01-2006നും അതിന് ശേഷവും ജനിച്ചവർ) സബ് ജൂനിയർ (01-01-2006നും അതിന് ശേഷവും ജനിച്ചവർ) ജൂനിയർ (01-01-2009നും അതിന് ശേഷവും ജനിച്ചവർ) എന്നീ വിഭാഗങ്ങളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, സീനിയർ-പുരുഷ വനിതകൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ അഫിലിയേറ്റ് സ്ഥാപനങ്ങൾ മുഖേന ഒക്ടോബർ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പായി വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എൻട്രികൾ നൽകണം. ഫോൺ: 9946302346.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close