Malappuram

വിപണിയിലെ സാങ്കേതിക വിദ്യക്കൊപ്പമെത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കണം: ജില്ലാ ഉപഭോക്തൃ കമ്മിഷൻ

ഉപഭോക്തൃ മേഖലയിലെ സാങ്കേതികവൽകരണം നിർമിത ബുദ്ധിയുടെ സാന്നിധ്യത്തിലൂടെ സങ്കീർണമായിരിക്കുകയാണെന്നും വിപണിയെ നേരിടാൻ ഉപഭോക്താക്കളെ സാങ്കേതികമായി പരിശീലിപ്പിക്കണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് കെ. മോഹൻദാസ് പറഞ്ഞു. മലപ്പുറം ഗവ. വനിതാ കോളേജിൽ നടന്ന ജില്ലാതല ഉപഭോക്തൃ അവകാശ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ് അധ്യക്ഷത വഹിച്ചു. ഗായകനും അഭിനേതാവുമായ ശിവദാസ് വാര്യരെ ആദരിച്ചു. ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അഡ്വ. വി. റിനിഷ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജാസിർ അടാട്ടിൽ, ഡോ. പി.എൻ ദിവ്യ സംസാരിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close