Malappuram

ഗാന്ധി ജയന്തി ദിനാഘോഷം: പുഷ്പാർച്ചന നടത്തി

ഗാന്ധി ജയന്തി ദിനത്തിൽ സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഷ്‌റഫ് ഫൈസി, റാം മോഹൻ, ജാക്‌സൺ എന്നിവർ സർവമത പ്രാർഥന ചൊല്ലി. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ഹരിദാസൻ മാസ്റ്റർ, ജോസ് എബ്രഹാം, തങ്കപ്പൻ, അസ്മ, മോഹൻ എന്നിവർ സംസാരിച്ചു. ഗാന്ധി ദർശൻ സമിതി ജില്ലാ കൺവീനർ പി.കെ നാരായണൻ സ്വാഗതവും ട്രഷറർ സി. എ റസാഖ് നന്ദിയും പറഞ്ഞു.

——-

സിവിൽ സ്റ്റേഷനുള്ളിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ പുഷ്പാർച്ചന നടത്തുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close