Malappuram

എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക്് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും 50 വയസ്സ് കവിയാത്തവരുമാകണം. ക്ഷേമസ്ഥാനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക്  കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ സമൂഹത്തോട് പ്രതിബദ്ധതയും സേവന താത്പര്യവും ഉള്ളവരായിരിക്കണം. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ പത്തിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കും. ഫോൺ: 0494 2698822, 9048698822

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close