Malappuram

കെൽട്രോൺ ജേണലിസം പഠനം; ജനുവരി 25വരെ അപേക്ഷിക്കാം

കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം കോഴ്സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം.  കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും.  ഉയർന്ന പ്രായപരിധി  30 വയസ്. വിശദവിവരങ്ങൾക്ക് 954495 8182 എന്ന നമ്പറിൽ ബന്ധപ്പെടുക.
വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേഡ് ഫ്ളോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
കെൽട്രോൺ നോളേജ് സെന്റർ, സെക്കന്റ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695 014.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close