Malappuram

പരിശീലനം സംഘടിപ്പിച്ചു

സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രാധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. വിദ്യാലയങ്ങളില്‍ സയന്‍സ് ഫെസ്റ്റ്, ശാസ്ത്ര ക്വിസ്, ശാസ്ത്രപാര്‍ക്ക് നവീകരണം, ശാസ്ത്രക്യാമ്പ് തുടങ്ങിയവ നടപ്പാക്കി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവുമാക്കുകയാണ് പരിശീലനം വഴി ലക്ഷ്യമിടുന്നത്.
എ.ഇ.ഒ ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രെയ്‌നര്‍ റഷീദ് മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. പി.പി രാജന്‍, പി. ശശികുമാര്‍, കെ.എം ഫക്രുദ്ദീന്‍, കെ.വി.എം ദില്‍സുമോള്‍, കെ.കെ രേഷ്മ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close