Kozhikode

ക്രിസ്തുമസ് – പുതുവത്സരാഘോഷ യാത്രകളുമായി ആനവണ്ടി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്രിസ്തുമസ്- പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പുതിയ ടൂര്‍ പാക്കേജുകളുമായി ആനവണ്ടി.  കുമിളി – തേനി മുന്തിരിതോട്ടം – രാമക്കല്‍മേട് – വാഗമണ്‍ എന്നി സ്ഥലങ്ങളിലേക്കുള്ള യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്നും പുറപ്പെടും. ഡിസംബര്‍ 25 ന് രാവിലെ അഞ്ച് മണിക്ക് കോഴിക്കോട് തിരിച്ചെത്തും. പ്രഭാത ഭക്ഷണം,  ഉച്ചഭക്ഷണം,  താമസ സൗകര്യം (ഫാമിലി റൂം ) എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജില്‍  ഒരാള്‍ക്ക് 4430 രൂപയാണ് ചാര്‍ജ്ജ്. 
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി  ഡിസംബര്‍ 31 ന് വയനാട് യാത്ര ഡിസംബര്‍ 31 ന്  രാവിലെ ആറ് മണിക്ക് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. 
എന്‍ ഊര് , സൂചി പാറ വെള്ളചാട്ടം, 900 കണ്ടി എന്നീ സ്ഥലങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റയില്‍ താമസിക്കും. രണ്ടാം ദിനത്തില്‍ ജൈന മത ക്ഷേത്രം,  കുറുവാ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവ സന്ദര്‍ശിച്ച ശേഷം ജനുവരി ഒന്നിന് രാത്രി 10 മണിക്ക് തിരിച്ചെത്തും. യാത്രയുടെ ആദ്യദിവസം വെല്‍ക്കം ഡ്രിങ്ക് , ഡിന്നര്‍ എന്നിവയും  രണ്ടാം ദിനത്തില്‍  പ്രഭാത ഭക്ഷണം, ചായ എന്നിവയും നല്‍കും. പാക്കേജിന് ഒരാള്‍ക്ക് 3100 രൂപയാണ് ചാര്‍ജ്ജ്. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിളിക്കുക 9544477954, 9961761708

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close