Kozhikode

അറിയിപ്പുകൾ 

ഗതാഗതം നിരോധിച്ചു 

കൂടരഞ്ഞി പൂവാരന്തോട് ചാലിയാർ നിലമ്പൂർ റോഡിൽ ബിഎം ആൻഡ് ബിസി പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ഡിസംബർ അഞ്ച്, ആറ് തിയ്യതികളിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ജയിൽ വക ഭൂമിയുടെ പുതിയ കോമ്പൗണ്ട് മതിലിൽ ഒരു വർഷ കാലയളവിലേക്ക് പരസ്യം സ്ഥാപിക്കുന്നതിനായി മത്സരാധിഷ്ഠിത  മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ബൈപ്പാസ് റോഡിനു വശത്ത് 1700 സ്ക്വയർ ഫീറ്റിലും ജയിൽ റോഡിനു വശത്ത് 2200 സ്ക്വയർ ഫീറ്റിലും മൊത്തം 3900 സ്ക്വയർ ഫീറ്റിൽ പരസ്യം സ്ഥാപിക്കാവുന്നതാണ്.ജയിൽ സുരക്ഷയ്ക്ക് ഭംഗം വരാതെയും, മതിലിനും കേടുപാടുകൾ സംഭവിക്കാതെയും പരസ്യം എഴുതുകയോ, അല്ലെങ്കിൽ ഫ്രയിമുകളിൽ പതിപ്പിച്ചുകൊണ്ടോ മാത്രമേ പരസ്യം സ്ഥാപിക്കാൻ പാടുള്ളൂ. വൈദ്യുതി കണക്ഷനുകളും മറ്റും സ്വന്തം  ചെലവിൽ ചെയ്യേണ്ടതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : 2024  ജനുവരി മൂന്ന്. ഫോറങ്ങൾ അന്നേ ദിവസം തന്നെ തുറക്കുന്നതാണ്. ഫോൺ : 0495  2722340 

അപേക്ഷ ക്ഷണിച്ചു 

ക്ഷീരവികസന വകുപ്പ് – വാർഷിക പദ്ധതി 2023-24 ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്കിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈൻ ആയി ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷ ക്ഷണിക്കുന്നു. 2023 ഡിസംബർ ഒന്ന് മുതൽ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 0496-2962110 

ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള  ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ് (വകുപ്പിന്റെ പരിശീലന പദ്ധതി) മാരായി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ളവർ ആയിരിക്കണം. പ്രായപരിധി – 21-35 വയസ്സ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 23  വൈകീട്ട് അഞ്ച് മണി. ഫോൺ : 0495 2370379 

ടെണ്ടറുകൾ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 3യുടെ പരസ്യ പ്രചരണത്തിന് ആവശ്യമായ തുണിയിൽ തയ്യാർ ചെയ്ത ബോർഡുകൾ ചെയ്യുന്നതിന് വേണ്ടി താല്പര്യമുള്ള ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫോൺ : 0495- 2720012 www.dtpckozhikode.com ,https://kozhikode.nic.in,
www.keralatourism.org, https://www.keralaadventure.org 

സെക്യൂരിറ്റി നിയമനം 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായപരിധി : 57 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

ഇളവുകൾ ഉപയോഗപ്പെടുത്താം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾ‍ക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ ഡിസംബർ  30 വരെ ദീർഘിപ്പിച്ചതായി പ്രൊജക്ട് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പ്രസ്തുത തിയ്യതിക്കുള്ളിൽ ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പലിശ/ പിഴപ്പലിശ എന്നിവയിൽ ലഭിക്കുന്ന ഇളവുകൾ ഉപയോഗപ്പെടുത്താം. ഫോൺ: 0495 2366156, മൊബൈൽ ന: 9188401612, ഇമെയിൽ : pokzd@kkvib.org.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close