Kozhikode

ജില്ലാ കലക്ടർ എ ഗീതക്ക് യാത്രയയപ്പ് നല്‍കി

ജോയിന്റ് ലാന്റ് റവന്യൂ കമ്മിഷണറായി
സ്ഥലംമാറ്റം ലഭിച്ച ജില്ലാ കലക്ടർ എ ഗീതക്ക്  ജീവനക്കാർ യാത്രയയപ്പ് നല്‍കി. സ്റ്റാഫ് വെൽഫെയർ കമ്മറ്റി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു,  
അസിസ്റ്റന്റ് കലക്ടർ പ്രതിക് ജയിൻ, ഡെപ്യൂട്ടി കലക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, ശീതൾ ജി മേനോൻ, ശാലിനി, ഇ അനിത കുമാരി, കെ ഹിമ, ലോ ഓഫീസർ കെ കെ സേവ്യർ എന്നിവർ സംസാരിച്ചു. 
ഹുസൂർ ശിരസ്തദാർ ബാബു ചാണ്ടുള്ളി സ്വാഗതവും കലക്ടറേറ്റ് സ്റ്റാഫ് വെൽഫയർ കമ്മറ്റി സെക്രട്ടറി പ്രവീൺ പട്ടോത്ത് നന്ദിയും  പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close