Kozhikode

‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബർ ലോകവും’ ജില്ലാ സെമിനാർ 

സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക്: അഡ്വ. പി സതീദേവി

സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ കമ്മീഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  സംഘടിപ്പിച്ച ‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബർ ലോകവും’ ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഇന്ന് സമൂഹത്തിൽ കാണുന്ന പല തരത്തിലുള്ള സ്ത്രീവിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും കാരണം സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കാത്തതാണെന്ന് സതീദേവി പറഞ്ഞു. സ്ത്രീപീഡനങ്ങളും വധൂദഹനങ്ങളും വർധിക്കാൻ കാരണം സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ സമീപനമാണ്. ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ ജോലിയുണ്ടാകട്ടെ എന്ന കാഴ്ച്ചപ്പാടുള്ളത് പോലെ പെൺകുട്ടിക്കും വിവാഹം കഴിക്കാൻ ജോലിയുണ്ടാകട്ടെ എന്ന വീക്ഷണം ഉയർന്നു വരണം. എന്നാൽ മാത്രമേ സ്ത്രീയുടെ സാമൂഹിക പദവി മെച്ചപ്പെടുകയുള്ളൂ. 
സ്വന്തം ജീവിതത്തിലെ തീരുമാനം തെരഞ്ഞെടുക്കാനുള്ള എടുക്കാനുള്ള ഉത്തരവാദിത്തം തനിക്കു തന്നെയാണ് എന്ന തിരിച്ചറിവ് സമൂഹത്തിലെ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കണം. ഈ തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. സ്ത്രീ പുരുഷ സമത്വം വീടിന്റെ അകത്തളങ്ങളിലുണ്ടാക്കണമെന്നും ഡിജിറ്റൽ അറിവ് ഉണ്ടാകുന്നതോടൊപ്പം ചതിക്കുഴികളെ കുറിച്ച് തിരിച്ചറിവുകളുണ്ടാകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.  
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. സൈബർ പോലീസ് സെല്ലിലെ സത്യൻ കാരയാട ക്ലാസെടുത്തു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ് മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ദേവികരാജ്, സിഡിപിഒ പ്രഷിദ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close