Kerala

പൊതു തെളിവെടുപ്പ് ഡിസംബർ 27ന്

           കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 1 മുതൽ അഞ്ചു വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ പൊതു തെളിവെടുപ്പ് നടത്തും. പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്. കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 നാണ് തെളിവെടുപ്പ്. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 26 ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ 27 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close