Kerala

വനിതാ കമ്മിഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

        പബ്ലിക് ഹിയറിംഗ്, പട്ടികവർഗ മേഖലാ ക്യാമ്പ്, തീരദേശ ക്യാമ്പ് എന്നീ മൂന്നു സുപ്രധാന പരിപാടികളുടെ ഭാഗമായി വിവിധ തുറകളിലെ സ്ത്രീകളെ നേരിട്ടു കണ്ട് പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദേശങ്ങൾ സഹിതം കേരള വനിതാ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, മെമ്പർമാരായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടൺ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

        ഓരോ മേഖലകളിലുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അവരിൽ നിന്ന് നേരിട്ടു മനസിലാക്കുന്നതിനായി ഈ സാമ്പത്തികവർഷം 11 പബ്ലിക് ഹിയറിംഗുകൾ വനിതാ കമ്മിഷൻ സംഘടിപ്പിച്ചു. പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി 11 ജില്ലകളിലായി പട്ടികവർഗ മേഖലാ ക്യാമ്പുകളും തീരദേശ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് ഒൻപത് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close