Kozhikode

അറിയിപ്പുകൾ

ക്വട്ടേഷൻ ക്ഷണിച്ചു

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ വിവിധ ഇലക്ഷൻ സെല്ലുകളുടെയും മറ്റ് ഇലക്ഷൻ അനുബന്ധ ജോലികളുടെയും സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേശ (തടി, വൺ സൈഡ്‌ ) മേശ (തടി, നോർമൽ സൈഡ് ), കസേര (Fibre with arm rest), കസേര (Fibre without arm rest) മേശവിരി (തുണി) , ഫാൻ വലുത് (പെഡസ്റ്റൽ ), ഫാൻ ചെറുത് (പെഡസ്റ്റൽ ) , കളർ , എക്സ്റ്റൻഷൻ കോഡ് (4 പിൻ) എന്നിവ ദിവസ വാടകയിനത്തിിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലെറ്റർ ഹെഡിൽ ഇന്ന് (മാർച്ച് 19) വൈകീട്ട് 3.30 ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) മുമ്പാകെ സമർപ്പിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകീട്ട് 4.30 ന് തുറക്കും. ഫോൺ : 0495 2374875.

ലോകസഭാ തെരഞ്ഞെടുപ്പ് – അഭിമുഖങ്ങളും എഴുത്തു പരീക്ഷയും മാറ്റി

നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് മുതൽ നടത്താൻ നിശ്ചിയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇലക്ഷൻ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതിനെതുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി സ്റ്റേറ്റ് മിഷൻ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തിയ്യതി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 0471-2474550, www.nam.kerala.gov.in

വെറ്റിനറി ഡോക്ടർ : പേര് രജിസ്റ്റർ ചെയ്യണം

മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്റിനറി/ മൊബൈൽ വെറ്റിനറി / എ.ബി.സി പ്രോഗ്രാം എന്നീ ഒഴിവുകളിൽ പരിഗണിക്കപ്പെടുന്നതിന് താല്പര്യമുള്ളമുള്ള ബിവിഎസ്.സി ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള വെറ്റിനറി ഡോക്ടർ ഉദ്യോഗാർത്ഥികൾ മാർച്ച് 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് താലൂക്കിന് കീഴിലുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി & ഇ ) അറിയിച്ചു. ഫോൺ : 0484 2312944

കൂടികാഴ്ച മാറ്റി

നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല- കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ, കുക്ക് എന്നീ തസ്തികയിലേക്ക് മാർച്ച് 25ന് നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഫോൺ : 0495 2923213 , 8078223001.

ഗതാഗതം നിയന്ത്രണം

തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് (മാർച്ച് 19) മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡിൽ വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അമേരിക്കൽ കോളനി ജംഗ്ഷനിൽ നിന്നും അൽഫോൻസ കോളേജ് റോഡുവഴി ചവലപ്പാറയിലേയ്ക്കും തിരിച്ചും പോകണം.

ഉദയം 2024 – വനിതാ സംരംഭകമേളയും, കാർഷിക പ്രദർശന വിപണനവും 22 ന്

ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ (ഐ.ഐ.എസ്.ആർ) ഉദയം 2024 വനിതാ സംരംഭകമേളയും, കാർഷിക

പ്രദർശന വിപണനവും മാർച്ച് 22 ന് രാവിലെ 10 മുതൽ വൈകീട്ട് ആറ് മണി വരെ നടക്കും. പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന മേളയിൽ

നൂറോളം വനിതാ സംരംഭകരുടെ ഉത്പന്ന വിപണന പ്രദർശനം, ഐ.ഐ.എസ്.ആർ സാങ്കേതികവിദ്യകളുടെ പ്രദർശനം, തുടങ്ങി വിവിധ

പരിപാടികൾ ഉണ്ടാകും. വിത്തുകൾ, വളങ്ങൾ, ജൈവ ഉപാധികൾ, നടീൽ വസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ വിപണനവും മേളയുടെ

ഭാഗമായുണ്ടാകും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് : 04952371410-205, 9995826799.

കേരള കർഷകതൊഴിലാളി ക്ഷേമനിധി – സിറ്റിംഗ് ഇന്ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി ഇന്ന് (മാർച്ച് 19) രാവിലെ 10 മുതൽ ഉച്ച രണ്ട് വരെ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അംശാദായം അടക്കാനെത്തുന്നവർ ആധാരിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പ് കൊണ്ടുവരണം. ഫോൺ – 0495 2384006.

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിന്റെ ആവശ്യത്തിലേക്കായി 1100 സിസി ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുളള എ.സി വാഹനം പ്രതിമാസ നിരക്കിൽ മൂന്ന് മാസകാലയളവിലേക്ക് ഡ്രൈവർ, ഇന്ധന ചെലവ്, മെയിന്റനൻസ് ചെലവ് എന്നിവ ഉൾപ്പെടെ ലീസിന് എടുക്കുന്നതിനുളള വാഹന ഉടമസ്ഥരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 25 ന് രാവിലെ 11 മണി വരെ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ – 0495 2766563.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close