Kozhikode

മാട്ടുവയൽ- തെക്കെതലക്കൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുവയൽ- തെക്കെതലക്കൽ റോഡ് വികസന പ്രവൃത്തി വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച  91,90000 രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്. തലക്കുളത്തൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഷൈനി ശ്രീരാജ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ സുനിൽകുമാർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close