Alappuzha

ഉദ്ഘാടനത്തിനൊരുങ്ങി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയം

ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിന് അടുത്തായി  1.16 കോടി രുപ ചിലവഴിച്ച് രണ്ട് നിലകളിലായാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.  താഴത്തെ നിലയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള ഇടം, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്, എന്നിവയും മുകളിലത്തെ നിലയില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവുമാണ് ഉള്ളത്. റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 96 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ 20 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുള്ളത്. ആകെ 5400 സ്‌ക്വയര്‍ഫീറ്റാണു വിസ്തീര്‍ണം. പഞ്ചായത്തിന്റെ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയ്ക്കാകും ഓഡിറ്റൊറിയം ഉപയോഗിക്കുക.

പുതിയ ഓഡിറ്റോറിയത്തിനൊപ്പം നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും  ഉദ്ഘാടനം ഫെബ്രുവരി ആറിന്  വൈകിട്ട് 3ന് നടക്കും. പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാനും നവീകരിച്ച ഓഫീസ് കെട്ടിടം എ.എം ആരിഫ് എം.പിയും നിര്‍വഹിക്കും. ചടങ്ങില്‍ പി.പി ചിത്തരഞ്ജൻ  എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദര്‍ശന ഭായി, വൈസ് പ്രസിഡന്റ് സിസി ഷിബു, സെക്രട്ടറി എസ്.ബിജി, എല്‍.എസ് .ജി .ഡി ജോയിന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close