Kozhikode

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയിൽ ചൂരിപിലാക്കിൽ സൗദാമിനി സൗജന്യമായി നൽകിയ  സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി അനിൽകുമാർ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.സി പ്രീതി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  നജീബ് പാലക്കൽ, സി.എം ബൈജു, മണ്ണത്തൂർ ധർമ്മരത്നൻ, കെ സുരേഷ്ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി സിമി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close