Kozhikode

നാദാപുരം മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

നാദാപുരം നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാവിലുംപാറ ഗവ. എച്ച് എസ് എന്നിവയുടെ ഉദ്ഘാടനവും നാദാപുരം ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

നാദാപുരം ഗവ. യു.പി സ്കൂൾ നടന്ന ചടങ്ങിൽ ഇ കെ വിജയൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ് ബി മുഖേന അനുവദിച്ച  3.2 കോടി രൂപ  ചെലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുക.

വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ കെ വിജയൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ കെ ഇന്ദിര, കെ ചന്ദ്രബാബു, മുഫീദ തട്ടാകണ്ടിയിൽ കെ പി ഷൈനി, മിനി കെ പി, പി.ടി.എ പ്രസിഡന്റ് കെ പി രാജൻ, പ്രിൻസിപ്പൽ കെ പി ഗിരീഷൻ, ഹെഡ് മാസ്റ്റർ രാജീവൻ പുതിയേടുത്ത്,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ്  1.5 കോടി രൂപ ചെലവഴിച്ചാണ് വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ  കെട്ടിടം നിർമ്മിച്ചത്.

കാവിലുംപാറ ഗവൺമെന്റ് ഹൈസ്കൂളിൽ രണ്ട്  കോടി രൂപ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ക്ലാസ് മുറികൾ, സൗണ്ട് സിസ്റ്റം, സിസിടിവി എന്നീ പ്രവൃത്തികളുടെ ശിലാഫലക അനാഛാദനം ഇ കെ വിജയൻ എം.എൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീധരൻ, പി ടി എ പ്രസിഡന്റ് പി കെ രാജീവൻ, അസിസ്റ്റന്റ് എഞ്ചിനിയർ പി അഖിൽ, ഹെഡ്മിസ്ട്രസ് കെ എം രക്നവല്ലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close