Kozhikode

നാടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി  പ്രയത്നിക്കണം – മന്ത്രി എ കെ ശശീന്ദ്രൻ

നാടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി നിന്ന് പ്രയത്നിക്കണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.  കാക്കൂർ ഗ്രാമപഞ്ചായത്തിലെ ആശാരിക്കണ്ടി – എളേടത്ത് പൊയിൽ ഡിസ്പെൻസറി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കൂർ ഗ്രാമപഞ്ചായത്തിനായി 98 ലക്ഷത്തോളം രൂപയാണ് ഈ സാമ്പത്തിക വർഷം എം എൽ എ എന്ന നിലയിൽ അനുവദിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ ഷംന ടീച്ചർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close