Kozhikode

രുചി വൈവിധ്യവുമായി ഭക്ഷ്യമേള

രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വേറിട്ട രുചികളുമായി ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ  ഭാഗമായുള്ള ഭക്ഷ്യമേള. ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളുടെ നിര തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെൽകം ഡ്രിങ്കിൽ തുടങ്ങി ചൂടോടെ പാകം ചെയ്ത് നൽകുന്ന കിഴി പൊറോട്ട, പോത്തുംകാൽ ചുട്ട ഷവർമ്മ, ജബുലാനി ഐസ് മിസ്റ്റ്, പാനി പുരി, ഭേൽ പുരി തുടങ്ങിയ അടിപൊളി പഞ്ചാബി ഭക്ഷണങ്ങൾ, വിവിധ തരം ബിരിയാണികൾ, കോഴിക്കോടിന്റെ തനത് വിഭവങ്ങൾ എന്നിവയാണ് ഭക്ഷണ പ്രേമികളെ  കാത്തിരിക്കുന്നത്. 

ദോശകളുടെ വൈവിധ്യവുമായി ദോശമേള, പായസമേള എന്നിവയാണ് മേളയുടെ മറ്റൊരു ആകർഷണം. കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി, ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ ഇവിടെ നിന്നും കഴിക്കാം. ചക്ക, മാങ്ങ, തേങ്ങ ഐസ്ക്രീമുകളുള്ള സ്റ്റാളുകളിൽ കുട്ടികളാണ് കൂടുതലുമെത്തുന്നത്.

ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ മീൻ കട്ലറ്റ്, കല്ലുമ്മക്കായ നിറച്ചത്,  തുടങ്ങിയ മത്സ്യരുചികളുടെ കലവറ വേറെയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close