Kottayam

നവകേരള സദസ്, പുതുപ്പള്ളിയിലെ ഗതാഗത ക്രമീകരണങ്ങള്‍

കോട്ടയം:     ഇന്ന് (ഡിസംബര്‍ 13) നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങള്‍ ചുവടെ. മണര്‍കാട്, കോട്ടയം, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക്  പോകുന്നവര്‍ ചേന്നംപളളിയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഓര്‍വയല്‍, കുറ്റിക്കല്‍ ഇലക്കൊടിഞ്ഞി പൊത്തന്‍പുറം മഞ്ഞാടി പറുതലമറ്റം വഴി എട്ടാം മൈലില്‍ എന്‍. എച്ച്. 183 റോഡിലെത്തണം. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടമലപ്പടി എസ.്ബി.ഐ. ബ്രാഞ്ചിന്റെ മുന്‍പില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പങ്ങട പളളി, ആനിവേലിപ്പടി, റബ്ബര്‍ ബോര്‍ഡ് ജംഗ്ഷന്‍ ചെന്നാമറ്റം പാനാപ്പള്ളി വട്ടുകളം, കോത്തല 12-ാം മൈലില്‍ എന്‍. എച്ച്. 183 റോഡിലെത്തണം.

 പാര്‍ക്കിംഗ് ക്രമീകരണം ഇങ്ങനെ

വാകത്താനം, പുതുപ്പള്ളി, കൂരോപ്പട ഗ്രാമപഞ്ചായത്തുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ആര്‍. ഐ.ടി എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും അയര്‍ക്കുന്നം, അകലക്കുന്നം, മണര്‍കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍  ക്രോസ്‌റോഡ് സ്‌കൂളിലും പാമ്പാടി, മീനടം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ പാമ്പാടി വലിയപള്ളിയിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.  വി.ഐ.പി. വാഹനങ്ങള്‍ എം.ജി.എം ഹൈസ്‌കൂളിലും ഔദ്യോഗികവാഹനങ്ങള്‍   വിമലാംബിക സ്‌കൂളിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close